CricketFeaturedIndian Premier League

ചെന്നൈയ്ക്കെതിരെ കൂറ്റന്‍ സ്കോറുമായി ഗുജറാത്ത്

Saisudharsan

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 229/4 എന്ന സ്കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. സായി സുദര്‍ശന്‍, ശുഭ്മന്‍ ഗിൽ, ജോസ് ബട്‍ലര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ഗുജറാത്തിന് വലിയ സ്കോര്‍ നൽകിയത്.

Shubmangill

സായി സുദര്‍ശന്‍ 53 പന്തിൽ 84 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 37 പന്തിൽ 64 റൺസും ജോസ് ബട്‍ലര്‍ 27 പന്തിൽ 57 റൺസും നേടി തിളങ്ങി. സായി സുദര്‍ശനും ശുഭ്മന്‍ ഗില്ലും ആദ്യ വിക്കറ്റിൽ 125 റൺസ് നേടിയപ്പോള്‍ സുദര്‍ശനും ബട്‍ലറും 82 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

Josbuttlergt