FeaturedFootball

മാഞ്ചസ്റ്റ‍ർ യുണൈറ്റഡിന് ആശ്വാസകരമായ വാ‍ർത്തകൾ

Bruno
Bruno

ശനിയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന നിർണായക പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാഞ്ചസ്റ്റർ യൂണൈറ്റഡ് ക്യാമ്പിൽ നിന്ന് രണ്ട് ആശ്വാസ വാർത്തകൾ. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസും പരിശീലകൻ മൈക്കൽ കാരിക്കും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെട്ടതാണ് ഇതിലൊന്ന്. പരിശീലനത്തിന് മുന്നോടിയായി ബ്രൂണോ കാരിക്കുമായി സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ചെൽസിക്കെതിരെ ബ്രൂണോ ആദ്യ ഇലവനിൽ തന്നെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

​അതോടൊപ്പം പരിക്കിന്റെ പിടിയിലായിരുന്ന യുവ മധ്യനിര താരം കോബി മൈനൂ പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കാരിഗ്ടണിൽ ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. പരിക്കുമൂലം കഴിഞ്ഞ 4 മത്സരങ്ങൾ നഷ്ടമായ മൈനൂ തിരിച്ചെത്തിയത് ക്ലബ്ബിനും പരിശീലകൻ മൈക്കൽ കാരിക്കിനും വലിയ കരുത്ത് പകരും.