CricketFeatured

പവര്‍പ്ലേയിൽ ഏറ്റവും അധികം റൺസെന്ന റെക്കോര്‍ഡ് നേടി അഭിഷേകും വൈഭവും

Abhivaibhav

​ഇന്ന് ഓപ്പണിംഗിൽ അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും ഇറങ്ങി ചരിത്രങ്ങളെല്ലാം തിരുത്തിക്കുറിച്ചു. 5 ഓവറിൽ 100 റൺസ് എടുത്ത്, ഇന്ത്യ ടി20യിൽ ഏറ്റവും വേഗത്തിൽ 100 റൺസിൽ എത്തുന്നു എന്ന റെക്കോർഡ് കുറിച്ചു. ​ഇതിനു പിന്നാലെ പവർ പ്ലേയിലെ ഏറ്റവും വലിയ ടി20 സ്കോറും അവർ കുറിച്ചു. ആറ് ഓവറിൽ 118 റൺസാണ് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം അടിച്ചുകൂട്ടിയത്.

2021ൽ സെര്‍ബിയയ്ക്കെതിരെ റൊമാനിയ 5.4 ഓവറിൽ 116 റൺസ് നേടിയതാണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോര്‍. 2024ൽ ഓസ്ട്രേലിയ സ്കോട്‍ലാന്‍ഡിനെതിരെ എഡിന്‍ബര്‍ഗിൽ 113/1 എന്ന സ്കോര്‍ നേടിയിരുന്നു.