മധ്യ ഓവറുകള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു തന്റെ ലക്ഷ്യം – ചഹാല്‍

Yuzvendrachahal

തനിക്ക് ഏല്പിച്ച ദൗത്യം മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിയുകയായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍. 2019 ഏകദിന ലോകകപ്പിന് ശേഷം താരത്തിന്റെ ഫോമിൽ ഉണ്ടായ ഇടിവിനെത്തുടര്‍ന്ന് ടീമിലെ സ്ഥിരം സ്ഥാനം നഷ്ടമായ താരം ഇപ്പോള്‍ ശ്രീലങ്കയ്ക്കെതിരെ കരുത്താര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്.

കളിക്കാതിരുന്ന സമയത്ത് താന്‍ തന്റെ ബൗളിംഗ് കോച്ചിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിന്റെ ഗുണം തനിക്ക് ലഭിച്ചുവെന്നും താരം പറഞ്ഞു. ആദ്യ ടി20യിൽ തന്നെ ഏല്പിച്ച ദൗത്യം മധ്യ ഓവറുകളിൽ നിയന്ത്രണത്തോടെ പന്തെറിയുകയായിരുന്നുവെന്നും താനാദൗത്യം വിജയകരമായി പാലിച്ചുവെന്നാണ് കരുതുന്നതെന്നും ചഹാല്‍ പറഞ്ഞു.

താന്‍ ജയന്ത് യാദവിനൊപ്പം പരിശീലനം നടത്തിയെന്നും താനത് കുട്ടിക്കാലം മുതൽ ചെയ്യുന്ന കാര്യമാണെന്നും ഇന്ത്യന്‍ താരം പറഞ്ഞു. ആ സെഷനുകള്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും ചഹാല്‍ വ്യക്തമാക്കി.

Previous articleലാസിയോയിലേക്ക് പോകാൻ ആണ് ആഗ്രഹം എന്ന് ശഖീരി
Next articleവിക്ടർ മോംഗിൽ ഐ എസ് എല്ലിൽ തിരികെയെത്തി