ലാസിയോയിലേക്ക് പോകാൻ ആണ് ആഗ്രഹം എന്ന് ശഖീരി

ലിവർപൂൾ താരം ശഖീരി താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. ഇറ്റാലിയ ക്ലബായ ലാസിയോയിൽ നിന്ന് ഓഫർ ഉണ്ടെന്നും അവിടെ കളിക്കാൻ താല്പര്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ അനുവദിക്കണം എന്ന് ലിവർപൂളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 29കാരൻ വെളിപ്പെടുത്തി. അവസാന മൂന്ന് വർഷമായി ലിവർപൂളിനൊപ്പം ഉള്ള താരമാണ് ശഖീരി.

മുമ്പ് 2015ൽ ഇന്റർ മിലാനൊപ്പം സീരി എയിൽ കളിച്ച പരിചയം ശഖീരിക്ക് ഉണ്ട്. തന്റെ കരിയറിൽ ഇപ്പോൾ തനിക്ക് പ്രധാന കാര്യം പതിവായി കളിക്കാൻ കഴിയുക എന്നതാണ്, എന്നാൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ അങ്ങനെ സ്ഥിരമായി കളിക്കാൻ ആയിട്ടില്ല. ഇതാണ് പുതിയ വെല്ലുവിളി സ്വീകരിക്കാൻ താൻ തയ്യാറാകാൻ കാരണം എന്നും ശഖീരി പറഞ്ഞു. ലാസിയോയുടെ പരിശീലകനായ സാരിക്ക് കീഴിൽ കളിക്കാൻ താൻ ഏറെ ഇഷ്ടപ്പെടുന്നു എന്നും ശഖീരി പറഞ്ഞു.

Previous articleഹീറ്റ്സിൽ നാലാമത് ആയി സാജൻ പ്രകാശ്, സെമിഫൈനൽ യോഗ്യത ഇല്ല
Next articleമധ്യ ഓവറുകള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു തന്റെ ലക്ഷ്യം – ചഹാല്‍