വിക്ടർ മോംഗിൽ ഐ എസ് എല്ലിൽ തിരികെയെത്തി

Img 20210726 172415

മുൻ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ജേതാവ് വിക്ടർ മോംഗിൽ ഐ എസ് എല്ലിൽ തിരികെയെത്തി. ഒഡീഷ എഫ്‌സി ആണ് സ്പാർക്ക് സെന്റർ ബാക്കിനെ സൈൻ ചെയ്തത്. ഐ‌ എസ്‌ എല്ലിന്റെ 2019-20 സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എ‌ടി‌കെയിൽ എത്തിയ വിക്ടർ അവിടെ കൊൽക്കത്തയ്ക്ക് ഒപ്പം കിരീടവും നേടി.

ആ സീസണു ശേഷം അദ്ദേഹം എ ടി കെ വിട്ട് ദിനാമോ ടിബിലിസിയിലേക്ക് മടങ്ങി. മുമ്പ് സ്പാനിഷ് U17 ദേശീയ ടീമിനെ പ്രതിനിധീകരിച്ച പരിചയവും വിക്ടറിനുണ്ട്. സ്പാനിഷ് ക്ലബ്ബായ വല്ലാഡോളിഡിനൊപ്പം യുവജീവിതം ആരംഭിച്ച 29 കാരൻ 2011-12 സീസണിൽ പ്രധാന ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിച്ചു.  അത്ലറ്റിക്കോ മാഡ്രിഡ് ബി ഉൾപ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകളിൽ താരം കളിച്ചിട്ടുണ്ട്.

Previous articleമധ്യ ഓവറുകള്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു തന്റെ ലക്ഷ്യം – ചഹാല്‍
Next articleജുവാൻ ഗോൺസൽവസ് ഹൈദരബാദ് എഫ് സിയിൽ എത്തി