Picsart 23 11 13 14 38 19 840

രോഹിത് ശർമ്മയാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം എന്ന് ദിനേഷ് കാർത്തിക്

രോഹിത് ശർമ്മയാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം എന്ന് വെറ്ററൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ ദിനേശ് കാർത്തിക്. ഈ ക്രിക്കറ്റ് ലോകകപ്പിലെ മോസ്റ്റ് വാല്യുബിൾ കളിക്കാരനായി അദ്ദേഹത്തെ താൻ കണക്കാക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ബാറ്റു കൊണ്ട് മാത്രമല്ല അദ്ദേഹം ക്യാപ്റ്റനെന്ന നിലയിലും തിളങ്ങിയിട്ടുണ്ടെന്നും കാർത്തിക് കൂട്ടിച്ചേർത്തു. 10 മത്സരങ്ങളിൽ നിന്ന് 550 റൺസ് നേടാൻ രോഹിതിന് ഇതുവരെ ആയിട്ടുണ്ട്‌.

“എന്റെ എംവിപി രോഹിത് ശർമ്മയാണ്. മികച്ച തുടക്കമാണ് അദ്ദേഹം ടീമിന് എപ്പോഴും നൽകിയത്. എങ്ങനെ ചെയ്യണം എന്നതിന്റെ മാതൃക അദ്ദേഹം കാണിച്ചുതന്നു. ഒരു നായകൻ എന്ന നിലയിലും അദ്ദേഹം മിടുക്കനാണ്,” കാർത്തിക് പറഞ്ഞു.

രോഹിത് ശർമ്മ ഉൾപ്പെടെ ഇന്ത്യയുടെ നാലു താരങ്ങൾ ഈ ലോകകപ്പിലെ മികച്ച താരമാകാനുള്ള ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. രോഹിത് ശർമ്മ, ബുമ്ര, വിരാട് കോഹ്ലി, മുഹമ്മദ് ഷമി എന്നിവരാണ് ഷോർട്ട് ലിസ്റ്റിൽ ഉള്ള മറ്റു താരങ്ങൾ.

Exit mobile version