ലോകകപ്പിന് മുമ്പ് വമ്പന്മാരുമായി ഇന്ത്യയ്ക്ക് സന്നാഹ മത്സരങ്ങള്‍

Indian Team Australia Kohli Celebraton
Photo: BCCI/Twitter

ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യ ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സന്നാഹ മത്സരങ്ങൾ കളിക്കും. ഐ.പി.എൽ ഫൈനൽ മത്സരം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാവും ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ നടക്കുക. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരെയും ഒക്ടോബർ 20ന് ദക്ഷിണാഫ്രിക്കക്കെതിരെയുമാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങൾ. നേരത്തെ ഇംഗ്ലണ്ടുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുമെന്ന് തീരുമാനിച്ചെങ്കിലും അവസാന നിമിഷം ദക്ഷിണാഫ്രിക്കയുമായി സന്നാഹ മത്സരം കളിക്കാൻ തീരുമാനിക്കുകയായിരുന്നു.

വൈകിട്ട് 7.30നാണ് ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളും നടക്കുക. ദുബായിൽ വെച്ചാവും ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങളും നടക്കുക. മത്സരങ്ങൾക്ക് കാണികൾക്ക് പ്രേവേശനം ഉണ്ടായിരിക്കില്ല. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾ എല്ലാം 2 വീതം സന്നാഹ മത്സരങ്ങൾ കളിക്കും. ചിരവൈരികളായ പാകിസ്ഥാനെതിരെ ഒക്ടോബർ 24നാണ് ടി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

Previous articleജോടയ്ക്കും പരിക്ക്, ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ ആറോളം പ്രധാന താരങ്ങൾ ഇല്ല
Next articleഖലീൽ അഹമ്മദ് സയ്യദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ല