ഖലീൽ അഹമ്മദ് സയ്യദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ല

സൺറൈസേഴ്സിന് വേണ്ടി ഏതാനം മത്സരങ്ങള്‍ കളിച്ച ശേഷം പരിക്കേറ്റ ഖലീൽ അഹമ്മദ് വരാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ലെന്ന് സൂചന. താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാമെന്നാണ് ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ 22, 25 തീയ്യതികളിൽ ഐപിഎലില്‍ കളിച്ച താരം പിന്നീട് സൈഡ് സ്ട്രെസ് പറഞ്ഞതിനാൽ ഫ്രാഞ്ചൈസി സപ്പോര്‍ട്ട് സ്റ്റാഫ് അത് സംസ്ഥാന അസോസ്സിയഷനെ അറിയിച്ചു. ഖലീൽ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ കരാര്‍ ഉള്ള താരമല്ലാത്തതിനാൽ തന്നെ അദ്ദേഹത്തെ എന്‍സിഎയിലേക്ക് അയയ്ക്കുകയായിരുന്നു.

നവംബര്‍ 11ന് ആരംഭിയ്ക്കുന്ന ടി20 ടൂര്‍ണ്ണമെന്റിന് മുമ്പ് താരം ഫിറ്റ് ആവുക പ്രയാസമാണെന്നാണ് ലഭിയ്ക്കുന്ന വിവരം.