ജോടയ്ക്കും പരിക്ക്, ലിവർപൂളിന്റെ അടുത്ത മത്സരത്തിൽ ആറോളം പ്രധാന താരങ്ങൾ ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ താരം ജോടയ്ക്ക് പരിക്ക്. പോർച്ചുഗലിനൊപ്പം ഉണ്ടായിരുന്ന ജോട പരിക്ക് കാരണം നേരത്തെ തന്നെ ക്ലബിലേക്ക് തിരികെ വന്നു. താരം ഈ വാരാന്ത്യത്തിൽ നടക്കുന്ന ലിവർപൂളും വാറ്റ്ഫോർഡും തമ്മിലുള്ള മത്സരത്തിൽ കളിക്കില്ല. മറ്റൊരു ലിവർപൂൾ താരം കർടിസ് ജോൺസിനും കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. ജോടയ്ക്ക് അവസാന കുറച്ചു കാലമായി മസിൽ ഇഞ്ച്വറി പ്രശ്നമാകുന്നുണ്ട്. അതു തന്നെയാണ് പുതിയ പരിക്കിനും കാരണം
ട്രെന്റ് അർനോൾഡ്, തിയാഗോ എന്നിവരും ലിവർപൂൾ നിരയിൽ പരിക്കിന്റെ പിടിയിലാണ്. വൈകി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾ കാരണം ബ്രസീൽ താരങ്ങളായ ഫബീനോ, അലിസൺ എന്നിവരും വാറ്റ്ഫോർഡിന് എതിരെ ലിവർപൂൾ നിരയിൽ കാണില്ല.