ഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി പോയ ഉസ്മാന്‍ ഖവാജ തിരികെ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ മടങ്ങിയെത്തിയെങ്കിലും താരം ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉടലെടുത്തിരിക്കകയാണ്. കൂടുതല്‍ സ്കാനുകള്‍ക്ക് ശേഷം മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞത്. ഖവാജയ്ക്ക് ഹാംസ്ട്രിംഗും സ്റ്റോയിനിസിന് സൈഡ് സ്ട്രെയിനിന്റെ പ്രശ്നവുമാണ് അലട്ടുന്നത്.

പകരം താരങ്ങളായി മാത്യൂ വെയ്ഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഓസ്ട്രേലിയന്‍ ടീം പരിഗണിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇതിന് മുമ്പ് ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ ടീം ഉള്‍പ്പെടുത്തിയിരുന്നു.

Previous articleപ്രീസീസണ് മാഞ്ചസ്റ്ററിനൊപ്പം പോകാൻ താല്പര്യമില്ലാതെ പോഗ്ബ
Next articleസാഞ്ചസിന് വീണ്ടും പരിക്ക്!!