സാഞ്ചസിന് വീണ്ടും പരിക്ക്!!

ചിലി താരം അലക്സിസ് സാഞ്ചസിന് വീണ്ടും പരിക്ക്. കോപ അമേരിക്കയിൽ ഇന്നലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടയിൽ ആയിരുന്നു സാഞ്ചസിന് പരിക്കേറ്റത്. പരിക്കേറ്റ സാഞ്ചസ് ഉടൻ കളം വിടുകയും ചെയ്തു. ഇന്നലെ മത്സരം ചിലി തോൽക്കുകയും ചെയ്തിരുന്നു. സാഞ്ചസ് കോപ അമേരിക്കയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

താരം കോപ അമേരിക്കയിൽ ആയിരുന്നു നീണ്ട കാലത്തിനു ശേഷം സാഞ്ചെസ് ഫോമിലേക്ക് എത്തിയത്. വീണ്ടും പരിക്കേറ്റതോടെ സാഞ്ചസിന് വൻ തിരിച്ചടി തന്നെ ആയിരിക്കുകയാണ്. കഴിഞ്ഞ സീസൺ ഭൂരിഭാഗവും പരിക്ക് കാരണം സാഞ്ചേസ് കളത്തിന് പുറത്തായിരുന്നു. പരിക്ക് കാരണം ഇനി സാഞ്ചെസ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരാൻ സീസൺ തുടക്കമെങ്കിലും ആകും.

Previous articleഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍
Next articleആഷസ് ആദ്യ ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ കളിച്ചേക്കില്ല