പ്രീസീസണ് മാഞ്ചസ്റ്ററിനൊപ്പം പോകാൻ താല്പര്യമില്ലാതെ പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന ആഗ്രഹം വ്യക്തമാക്കിയ പോൾ പോഗ്ബ പ്രീസീസണ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേർന്നേക്കില്ല. ഇതുവരെ മാഞ്ചസ്റ്റർ ക്യാമ്പിൽ എത്താത്ത പോഗ്ബ യുണൈറ്റഡിനൊപ്പം ഓസ്ട്രേലിയയിൽ വെച്ച് ചേരുമെന്നായിരുന്നു ക്ലബ് അറിയിച്ചത്. മറ്റു താരങ്ങളൊക്കെ ക്യാമ്പിൽ എത്തിയിട്ടു പോഗ്ബ എത്താത്തത് ചോദിച്ചപ്പോൾ താരം കൂടുതൽ വിശ്രമം അർഹിക്കുന്നു എന്നായിരുന്നു ക്ലബ് പറഞ്ഞത്.

കഴിഞ്ഞ ദിവസം പോഗ്ബയുടെ യുണൈറ്റഡിൽ നിന്ന് പുറത്തേക്കുള്ള ട്രാൻസ്ഫർ നടത്താനുള്ള ശ്രമങ്ങൾ സജീവമാണെന്ന് പോഗ്ബയുടെ ഏജന്റ് പറഞ്ഞിരുന്നു. താരം ക്ലബ് വിടണമെന്ന് എന്ന് എല്ലാവർക്കും അറിയാമെന്നും പോഗ്ബയുടെ ഏജന്റ് റൈയോള പറഞ്ഞിരുന്നു.

പോൾ പോഗ്ബയ്ക്കായി ഇപ്പോൾ പോഗ്ബയുടെ മുൻ ക്ലബായ യുവന്റസും റയൽ മാഡ്രിഡുമാണ് പ്രധാനമായി രംഗത്ത് ഉള്ളത്. യുണൈറ്റഡ് വൻ തുക ആവശ്യപ്പെടുന്നതിനാലാണ് ട്രാൻസ്ഫർ വൈകുന്നത് എന്നാണ് വിവരങ്ങൾ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററും ഏറ്റവും കൂടുതൽ അസിസ്റ്റ് സൃഷ്ടിച്ച താരവും പോഗ്ബ ആയിരുന്നു.

Previous articleഇംഗ്ലണ്ടിനെതിരെയുള്ളത് വമ്പന്‍ പോരാട്ടം, എഡ്ജ്ബാസ്റ്റണില്‍ തീപാറുന്ന പോരാട്ടമാവും കാണികളെ കാത്തിരിക്കുന്നതെന്ന് ഫിഞ്ച്
Next articleഖവാജയുടെയും സ്റ്റോയിനിസിന്റെയും പരിക്ക്, മാത്യൂ വെയിഡും മിച്ചല്‍ മാര്‍ഷും സാധ്യത പട്ടികയില്‍