വനിത ക്രിക്കറ്റിനു കൂടുതല്‍ ശ്രദ്ധ ഐസിസി നല്കി വരുന്നുണ്ടെങ്കിലും ഇനിയും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വനിത ക്രിക്കറ്റില്‍ അനിവാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം വനിത ക്രിക്കറ്റില്‍ ക്രിക്കറ്റിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്ക് ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ ടീമുകള്‍ എത്തണമെന്നാണ് ഓസ്ട്രേലിയന്‍ നായികയുടെ അഭിപ്രായം. ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളും ടെസ്റ്റ് ക്രിക്കറ്റിനു അനുയോജ്യരാണെന്ന് മെഗ് അഭിപ്രായപ്പെട്ടു.
നിലവില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും മാത്രമാണ് ആഷസ് പരമ്പര കളിച്ച് വനിത ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സജീവമായി നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഓസ്ട്രേലിയ കളിക്കുന്നത്. അതും മാറേണ്ടതുണ്ട് കൂടുതല്‍ ടീമുകളും കൂടുതല്‍ പരമ്പരകളും വരേണ്ടതുണ്ടെന്നാണ് മെഗ് ലാന്നിംഗ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യ ക്രിക്കറ്റില്‍(വനിത) ഉയര്‍ന്ന് വരുന്ന ടീമാണ്. അവര്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശക്തരായ ടീമുകളാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാണ്ടും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും 2014ല്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. അതേ സമയം ന്യൂസിലാണ്ട് കളിച്ചി്ടടുള്ളത് 2004ല്‍ ആണ് ടെസ്റ്റ് മത്സരത്തില്‍ കളിച്ചത്.