താമരശ്ശേരിയിൽ ഇന്ന് ഫൈനൽ, കിരീടം തേടി ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടും

താമരശ്ശേരി കോരങ്ങാട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശപോരാട്ടമാണ്. സെവൻസ് ലോകത്തെ കരുത്തരായ ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടുമാണ് ഇന്ന് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ ജവഹർ മാവൂരിനെ ഇരു പാദങ്ങളിലായി തകർത്തായിരുന്നു ഫിഫാ മഞ്ചേരിയുടെ ഫൈനൽ പ്രവേശനം. ഫിഫാ മഞ്ചേരിയുടെ സീസണിലെ അഞ്ചാം ഫൈനലാകും ഇത്‌. ഇതിനു മുമ്പ് മൂന്ന് കിരീടങ്ങൾ ഫിഫ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്‌.

ലിൻഷ മണ്ണാർക്കാടിന് ഇത് സീസണിലെ രണ്ടാം ഫൈനലാണ്. കോട്ടക്കലിൽ ലിൻഷ കിരീടം നേടിയിരു‌ന്നു. ആ കിരീടത്തിന്റെ എണ്ണം കൂട്ടുക ആയിരിക്കും ലിൻഷയുടെ ഇന്നത്തെ ലക്ഷ്യം. ഫിഫാ മഞ്ചേരിയും ലിൻഷയും സീസണിൽ മൂന്ന് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ രണ്ട് ഒരോ തവണ ഇരു ടീമുകളും വിജയിക്കുകയും ഒരു തവണ സമനിലയിൽ ആവുകയുമായിരുന്നു.