മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷ്ഫാഖ് അഹമ്മദ് ഇനി എ ലൈസൻസ് കോച്ച്

0
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷ്ഫാഖ് അഹമ്മദ് ഇനി എ ലൈസൻസ് കോച്ച്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ അഹമ്മദ് ഇനി എ എഫ് സി എ ലൈസൻസുള്ള പരിശീലകൻ. ഇന്നലെ എ ഐ എഫ് എഫ് പുറത്തുവിട്ട കോച്ചിംഗ് ലൈസൻസ് റിസൾട്ടിലാണ് ഇഷ്ഫാഖ് അഹമ്മദ് എ ലൈസൻസ് സ്വന്തമാക്കിയത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീം കോച്ചായും ജംഷദ്പൂരിന്റെ സഹ പരിശീലകനായും പ്രവർത്തിച്ച പരിചയവും ഇഷ്ഫാഖ അഹമ്മദിനുണ്ട്.

ഇഷ്ഫാഖ് അഹമ്മദിനെ കൂടാതെ മുൻ ചെന്നൈയിൻ എഫ് സി താരം മെഹ്റാജുദ്ദീൻ വാദുവും എ ലൈസൻസ് സ്വന്തമാക്കി. കഴിഞ്ഞ ജൂണിൽ ഒഡീഷയിൽ നടന്ന കോഴ്സിന്റെ ഫലമാണ് ഇന്നലെ പുറത്തു വന്നത്. 15 പേരാണ് ഇന്നലെ എ ലൈസൻസ് സ്വന്തമാക്കിയത്.

ഇന്നലെ എ ലൈസൻസ് സ്വന്തമാക്കിയവർ;

Ishfaq Ahmed
Mehrajuddin Wadoo
Raghuvir Pravin Khanolkar
Disha Malhotra
Birendra Thapa
Rajat Guha
Vikrant Sharma
Angelo Raymond Felix Fernandes
Alison Caradeen Kharsynitew
Paschal Simon D’Souza
Sachin Tanaji Badadhe
Noel Anthony Wilson
Amit Kumar Jaiswal
Yan Chen Law
Saksham Kakkar