മാര്‍ച്ചില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ പൈസ താരങ്ങള്‍ക്ക് സെപ്റ്റംബറിലാണ് നല്‍കാറ്, അത് കോവിഡിന് മുമ്പും അപ്രകാരമായിരുന്നു

Indwomen
- Advertisement -

ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് ടി20 ലോകകപ്പ് കളിച്ചതിന്റെ ഫീസ് ലഭിച്ചില്ലെന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി മുന്‍ ബിസിസിഐ അധികാരി. 2020 ലോകകപ്പില്‍ പങ്കെടുത്ത പണം ഇതുവരെ ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് ലഭിച്ചില്ലെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.

ആഭ്യന്തര ക്രിക്കറ്റായാലും അന്താരാഷ്ട്ര ക്രിക്കറ്റായാലും മാര്‍ച്ചില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ പണം താരങ്ങള്‍ക്ക് നല്‍കുന്നത് സെപ്റ്റംബറിലാണെന്നും അത് അപ്രകാരം തന്നെയാണ് കോവിഡിന് മുമ്പും നടന്നിട്ടുള്ളതെന്നാണ് ഈ മുന്‍ ബിസിസിഐ അധികാരി വ്യക്തമാക്കിയത്.

ടി20 ലോകകപ്പ് റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യയ്ക്ക് ഐസിസിയില്‍ നിന്ന് $500,000 ആണ് ലഭിയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും ഈ പണം താരങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ബിസിസിഐ അത് റിലീസ് ചെയ്തിട്ടില്ലെന്നുമാണ് അറിയുന്നത്.

വനിത ടീമിനോട് ചിറ്റമ്മനയം എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബിസിസിഐയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന ശേഷം ബിസിസിഐ വിഷയത്തിന്മേല്‍ വ്യക്തത വരുത്തിയിരുന്നു. ബിസിസിഐയ്ക്ക് പണം ലഭിച്ചത് വൈകിയാണെന്നും അത് ഈ ആഴ്ചയില്‍ തന്നെ റിലീസ് ചെയ്യുമെന്നുമായിരുന്നു ബിസിസിഐ വ്യക്തമാക്കിയത്.

കോവിഡ് കാരണം ബിസിസിഐയുടെ മുംബൈയിലെ ഹെഡ് ഓഫീസ് അടഞ്ഞ് കിടന്നതും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വൈകിപ്പിക്കുവാന്‍ കാരണമായി എന്നും ബിസിസിഐ അറിയിച്ചു.

Advertisement