ചെൽസി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത് ഭാഗ്യം കൊണ്ട് മാത്രം എന്ന് ടൂഹൽ

20210524 131123
- Advertisement -

ഇന്നലെ പ്രീമിയർ ലീഗിലെ അവസാന ദിവസത്തിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടു എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ചെൽസിക്ക് ആയിരുന്നു. ചെൽസിയുടെ പിറകിൽ ആയിരുന്ന ലെസ്റ്റർ സിറ്റി സ്പർസിനോട് അവസാനം പരാജയപ്പെട്ടതാണ് ചെൽസിക്ക് സഹായകരമായത്. ഈ യോഗ്യത ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ചെൽസി പരിശീലകൻ ടൂഹൽ പറഞ്ഞു.

പരാജയം തനിക്ക് സങ്കടം നൽകും എങ്കിലും ക്ലബ് ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്താൻ ക്ലബിനായി എന്നതാണ് പ്രധാനം എന്ന് ടൂഹൽ പറഞ്ഞു. ഇതിന് താരങ്ങളെ ഒക്കെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് പരാജയത്തിന് കാരണം എന്നും ടൂഹൽ അഭിപ്രായപ്പെട്ടു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള ഒരുക്കമാണെന്നും ചെൽസി ഇപ്പോൾ ഒരു യുവടീമാണെന്നും ടൂഹൽ പറഞ്ഞു.

Advertisement