മെൻഡിക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് ചെൽസിക്ക് തിരിച്ചടി

Edouard Mendy Azpilicueta Chelsea Injury
- Advertisement -

ചാമ്പ്യൻസ് ലീഗ് ഫൈനലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെൽസിക്ക് വമ്പൻ തിരിച്ചടി. ചെൽസിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ മെൻഡിക്ക് പരിക്കേറ്റതാണ് ചെൽസിക്ക് തിരിച്ചടിയായത്. പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിനിടെയാണ് മെൻഡിക്ക് പരിക്കേറ്റത്. തുടർന്ന് രണ്ടാം പകുതിയിൽ മെൻഡിക്ക് പകരം കെപയാണ് ചെൽസിയുടെ വല കാത്തത്. മത്സരത്തിൽ ചെൽസി പരാജയപ്പെട്ടെങ്കിലും ലെസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാം ജയിച്ചതോടെ ചെൽസി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നു.

മത്സരത്തിൽ ആസ്റ്റൺ വില്ലയുടെ ആദ്യ ഗോൾ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിൽ ഇടിച്ചാണ് മെൻഡിക്ക് പരിക്കേറ്റത്. ചെൽസിക്ക് വേണ്ടി ഈ സീസണിൽ മികച്ച ഫോമിലുള്ള മെൻഡിയുടെ പരിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെൽസിക്ക് തിരിച്ചടിയാണ്. താരത്തിനെ സ്കാനിങിന് വിധേയനാക്കിയതിന് ശേഷം മാത്രമാവും കൂടുതൽ വിവരങ്ങൾ അറിയാനാവുക. മെയ് 29ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ.

Advertisement