ബ്രിസ്ബെയിനില്‍ കാണികളെ അനുവദിക്കും – ക്രിക്കറ്റ് ഓസ്ട്രേലിയ

- Advertisement -

ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയ – ന്യൂസിലാണ്ട് വനിത ടീമുകളുടെ പരമ്പരയില്‍ കാണികളെ അനുവദിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിമിതമായ എണ്ണത്തിലാവും കാണികളെ അനുവദിക്കുക എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ നടക്കുക.

ആറ് സോണുകളിലായാവും കാണികള്‍ക്ക് പ്രവേശനം. ഇത് കൂടാതെ കാണികള്‍ക്ക് സോണുകളിലേക്ക് മാറുവാന്‍ അനുവാദം ഉണ്ടാകുകയില്ല. 50 ശതമാനം കാണികള്‍ക്ക് മാത്രമാവും പ്രവേശനം നല്‍കുക.

Advertisement