ഈ ആഴ്ചക്ക് അകം കൗലിബലിക്കായി ഓഫർ വന്നില്ല എങ്കിൽ പിന്നെ താരത്തെ വിൽക്കില്ല

ഡിഫൻസ് കൂടുതൽ ശക്തമാക്കാൻ വേണ്ടി കൗലിബലിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോ കാര്യങ്ങൾ വേഗത്തിലാക്കാൻ നാപോളി ആവശ്യപ്പെട്ടു. ഈ ആഴ്ച അവസാനിക്കും മുമ്പ് ട്രാൻസ്ഫർ പൂർത്തി ആക്കിയില്ല എങ്കിൽ പിന്നെ കൗലിബലിയെ വിൽക്കില്ല എന്നാണ് നാപോളി പറയുന്നത്. അടുത്ത ആഴ്ച ഇറ്റാലിയൻ ലീഗ് ആരംഭിക്കാൻ ഇരിക്കുകയാണ്. അതിനു മുമ്പ് കൗലിബലിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആക്കാൻ ആണ് നാപോളി ഉദ്ദേശിക്കുന്നത്.

ഇതിനകം തന്നെ നേഥൻ എകെയെ സൈൻ ചെയ്തു കഴിഞ്ഞ സിറ്റി യുവതാരത്തിന് പാർട്ണറായാണ് കൗലിബലിയെ ലക്ഷ്യമിടുന്നത്. നാപോളിയുടെ കരുത്തുറ്റ സെന്റർ ബാക്ക് ആയ കൗലിബലിയുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ധാരണയിൽ ആയിട്ടുണ്ട്. നാപോളിയുടെ പക്ഷെ താരത്തിനു വേണ്ടി 75 മില്യണ് മേലെ ആണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ഇതുവരെ സിറ്റി സന്നദ്ധമായിട്ടില്ല.