ജമൈക്കയിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍

ജമൈക്ക ടെസ്റ്റിൽ ഒന്നാം ദിവസം വീണത് 12 വിക്കറ്റുകള്‍. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 217 റൺസിന് അവസാനിച്ചപ്പോള്‍ വിന്‍ഡീസ് 2/2 എന്ന നിലയിൽ പ്രതിരോധത്തിലാണ്. ഒരു റൺസ് നേടിയ ക്രെയിഗ് ബ്രാത്‍വൈറ്റും റണ്ണൊന്നുമെടുക്കാതെ റോസ്ടൺ ചേസുമാണ് ക്രീസിലുള്ളത്. അക്കൗണ്ട് തുറക്കാതെയാണ് കീറൺ പവലും ക്രുമാ ബോണ്ണറും പുറത്തായത്. ഇരു വിക്കറ്റും മുഹമ്മദ് അബ്ബാസിനായിരുന്നു.

56 റൺസ് നേടിയ ഫവദ് അലം ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഫഹീം അഷ്റഫ്(44), ബാബര്‍ അസം(30), മുഹമ്മദ് റിസ്വാന്‍(23) എന്നിവരാണ് ശ്രദ്ധേയമായ സ്കോറുകള്‍ നേടിയത്. വിന്‍ഡീസിന് വേണ്ടി ജേസൺ ഹോള്‍ഡറും ജെയ്ഡന്‍ സീല്‍സും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ കെമര്‍ റോച്ച് 2 വിക്കറ്റ് നേടി.