ഗിമിനസിന് അത്ലറ്റിക്കോ മാഡ്രിഡിൽ പുതിയ കരാർ

സെന്റർ ബാക്കായ ഗിമിനസ് അത്ലറ്റിക്കോ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെച്ചു. ജോസ് മരിയ ഗിമെനെസ് 2025 ജൂൺ 30 വരെ നീണ്ടു നിക്കുന്ന കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. 2013ൽ മുതൽ അത്ലറ്റിക്കോ മാഡ്രിഡിൽ ഉള്ള താരമാണ് ഗിമിനസ്. ഉറുഗ്വേ താരം എന്നുമുതൽ ടീമിലെ പ്രധാന കളിക്കാരനാണ്.

2013 സെപ്റ്റംബർ 14ന് അൽമേരിയയ്‌ക്കെതിരായ മത്സരത്തിലൂടെ ആയിരുന്നു ഗിമെനെസ് ക്ലബിൽ അരങ്ങേറ്റം കുറിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിനായി 216 മത്സരങ്ങൾ ഇതുവരെ താരം കളിച്ചു. 26കാരനായ സെന്റർ ബാക്ക് രണ്ട് ലാലിഗ കിരീടവും (2013/14, 2021/21), ഒരു സ്പാനിഷ് സൂപ്പർ കപ്പ് (2014), ഒരു യുവേഫ സൂപ്പർ കപ്പ് (2018), ഒരു യൂറോപ്പ ലീഗ് (2017/18) എന്നിവ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം നേടിയിട്ടുണ്ട്.