അറ്റലാന്റ ഫുൾബാക്ക് ഹാൻസ് ഹറ്റ്ബോർ മൂന്ന് മാസത്തോളം പുറത്തിരിക്കാൻ സാധ്യത

അറ്റലാന്റ ഫുൾ-ബാക്ക് ഹാൻസ് ഹറ്റ്ബോർ പരിക്ക് കാരണം ദീർഘകാലം പുറത്തിരിക്കും. പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഭേദമായെന്ന് കരുതി കഴിഞ്ഞ ദിവസം താരം വീണ്ടും പരിശീലനം ആരംഭിച്ചിരുന്നു എങ്കിലും വേദന അനുഭവപ്പെടുകയായിരുന്നു. പരിക്ക് മാറാം ഹറ്റ്ബോർ ശസ്ത്രക്രിയ നടത്താനാണ് സാധ്യത. ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടിവന്നാൽ രണ്ടോ മൂന്നോ മാസം പുറത്തിരിക്കേണ്ടു വരും.

ഡച്ച് ഡിഫൻഡറിന്റെ ഇടത് കാലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച താരം ഹോളണ്ടിലേക്ക് തിരിച്ച് പോയി കൂടുതൽ പരിശോധനകൾ നടത്തും. 2017 ജനുവരിയിൽ എഫ്സി ഗ്രോണിംഗനിൽ നിന്ന് അറ്റലാന്റയിൽ നിന്ന് എത്തിയ 27-കാരൻ ഗാസ്പെരിനിയുടെ സ്ക്വാഡിലെ സുപ്രധാന അംഗമാണ്. 164 മത്സരങ്ങളിൽ ഇതുവരെ താരം അറ്റലാന്റയ്ക്കായി കളിച്ചിട്ടുണ്ട്..