CricketFeatured

ഫിഫ്റ്റിയുമായി ഹോപും റൂഥ‍ര്‍ഫോര്‍ഡും, വെസ്റ്റിന്‍ഡീസിന് 171 റൺസ്

India

ലക്നൗവിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരെ 171 റൺസ് നേടി വെസ്റ്റിന്‍ഡീസ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 19.1 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു. ക്യാപ്റ്റന്‍ ഷായി ഹോപ് തന്റെ മികവുറ്റ ഫോം ടി20 പരമ്പരയിലും തുടര്‍ന്നപ്പോള്‍ റൂഥര്‍ഫോര്‍ഡ് ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം.

Sherfanerutherford

ഒരു ഘട്ടത്തിൽ 44/3 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിനെ 63 റൺസ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടി ഷായി ഹോപ് – ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ഹോപ് 37 പന്തിൽ 52 റൺസ് നേടി പുറത്താകുകയായിരുന്നു. നമന്‍ ധിര്‍ ആണ് വിക്കറ്റ് നേടിയത്. റൂഥര്‍ഫോര്‍ഡ് ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകളുമായി കുൽദീപും നമന്‍ ധിറും സമ്മര്‍ദ്ദം സൃഷ്ടിച്ചു.

Shaihopet20

107/3 എന്ന നിലയിൽ നിന്ന് 135/8 എന്ന നിലയിലേക്ക് വെസ്റ്റിന്‍ഡീസ് വീണപ്പോള്‍ 9ാം വിക്കറ്റിൽ റൂഥര്‍ഫോര്‍ഡിന് കൂട്ടായി എത്തിയ അകീൽ ഹൊസൈന്‍ അതിവേഗത്തിൽ സ്കോറിംഗ് നടത്തിയത് വിന്‍ഡീസിന് തുണയായി. 9ാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇവര്‍ 18 പന്തിൽ നിന്ന് 36 റൺസ് നേടിയപ്പോള്‍ റൂഥര്‍ഫോര്‍ഡ് 34 പന്തിൽ 56 റൺസ് നേടി 19ാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായി.

അവസാന ഓവറിലെ ആദ്യ പന്തിൽ അകീൽ ഹൊസൈനെ അക്സര്‍ പട്ടേൽ പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസ് 171 റൺസിന് ഓള്‍ഔട്ട് ആയി. ഇന്ത്യയ്ക്കായി നമന്‍ ധീര്‍ മൂന്നും അക്സര്‍ പട്ടേൽ, കുൽദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.