ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യരുടെ സെഞ്ച്വറി

ലക്നൗ ടി20യിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റ് വിജയം. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസ് 171 റൺസ് നേടിയപ്പോള്‍ ഇന്ത്യ 14.4 ഓവറിലാണ് വിജയം കുറിച്ചത്. സഞ്ജു സാംസണും (11), അഭിഷേക് ശര്‍മ്മയും (21) വേഗത്തിൽ പുറത്തായപ്പോള്‍ ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
മൂന്നാം വിക്കറ്റിൽ 137 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 67 പന്തിൽ നിന്നാണ് ഈ സഖ്യം ഈ റൺസ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 43 പന്തിൽ 102 റൺസ് നേടിയപ്പോള്‍ ഇഷാന്‍ കിഷന്‍ 27 പന്തിൽ നിന്ന് 37 റൺസും നേടി വിജയത്തിലേക്ക് ഇന്ത്യയെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.