വെസ്റ്റിന്‍ഡീസിനെതിരെ വാര്‍ണറും സ്റ്റാര്‍ക്കും തിരികെ എത്തുന്നു, പരിക്ക് മാറി മാര്‍ഷും സ്റ്റോയിനിസും ഓസ്ട്രേലിയന്‍ ടീമിൽ

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഇല്ലാതിരുന്ന താരങ്ങളായ ഡേവിഡ് വാര്‍ണര്‍, മിച്ചൽ സ്റ്റാര്‍ക്ക്, മിച്ചൽ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ തിരികെ എത്തുന്നു. ഇതിൽ വാര്‍ണര്‍ക്ക് മാത്രമായിരുന്നു വിശ്രമം. ബാക്കി താരങ്ങളെല്ലാം പരിക്ക് കാരണം ആയിരുന്നു ഇന്ത്യയ്ക്കെതിരെ കളിക്കാതിരുന്നത്.

ആഷ്ടൺ അഗര്‍, കെയിന്‍ റിച്ചാര്‍ഡ്സൺ എന്നിവര്‍ക്ക് വിശ്രമം നൽകിയാണ് ഓസ്ട്രേലിയ 16 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 5നും ഏഴിനും ഗാബയിലാണ് പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ നടക്കുക.

ഓസ്ട്രേലിയ Aaron Finch (c), Sean Abbott, Pat Cummins, Tim David, Cameron Green, Josh Hazlewood, Josh Inglis, Mitchell Marsh, Glenn Maxwell, Daniel Sams, Steve Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa