ഇന്ത്യ പാകിസ്താൻ പരമ്പരയ്ക്ക് വേദിയാകാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട്

ഇന്ത്യയും പാകിസ്താനും തമ്മിൽ പരമ്പര കളിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ആ പരമ്പരക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആണ് ഭാവിയിലെ പാകിസ്ഥാൻ-ഇന്ത്യ ടെസ്റ്റ് പരമ്പരകൾക്ക് ഒരു നിഷ്പക്ഷ ആതിഥേയരാകാൻ സന്നദ്ധത അറിയിച്ചത്‌. 15 വർഷത്തിലേറെയായി ഇന്ത്യയും പാകിസ്താനും ഇന്റർ നാഷണൽ ടൂർണമെന്റുകളിൽ അല്ലാതെ ഒരു രാജ്യങ്ങളും മാത്രം ഉള്ള പരമ്പരകൾ കളിച്ചിട്ടില്ല.

ഇന്ത്യ

ടെലിഗ്രാഫ് അനുസരിച്ച്, ഇംഗ്ലണ്ട് & വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഡെപ്യൂട്ടി ചെയർമാൻ മാർട്ടിൻ ഡാർലോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയതായി റിപ്പോർട്ട് ചെയ്യുന്നത്‌. 2007ൽ ആയിരുന്നു അവസാനമായി ഇന്ത്യയും പാകിസ്താനും തമ്മിൽ പരമ്പര കളിച്ചത്‌. അതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം പരമ്പരകൾ നടന്നില്ല.

എന്നാൽ ഈ ഓഫറിനോട് രണ്ട് ക്രിക്കറ്റ് അസോസിയേഷനുകളും പോസിറ്റീവ് ആയല്ല പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ ഇത്തരം ഒരു പരമ്പരക്ക് രണ്ട് ക്രിക്കറ്റ് ബോർഡും തയ്യാറല്ല