ഹര്‍ഭജന്‍ നായകന്‍, യുവി ഉപനായകന്‍, വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള പഞ്ചാബ് ടീം റെഡി

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പഞ്ചാബ്. ഫെബ്രുവരി 5നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള പഞ്ചാബിന്റെ ടീമിനെ സീനിയര്‍ താരം ഹര്‍ഭജന്‍ സിംഗ് നയിക്കും. ഭാജിയുടെ സഹായിയായി യുവരാജ് സിംഗിനെയാണ് ഉപനായകനായി നിയമിച്ചിട്ടുളളത്. ഹരിയാനയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഫെബ്രുവരി 7നാണ് മത്സരം. പഞ്ചാബ് തങ്ങളുടെ മത്സരങ്ങള്‍ കര്‍ണ്ണാടകയിലാണ് കളിക്കുന്നത്. ടീമില്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ ഒട്ടേറെ യുവതാരങ്ങളുമുണ്ട്.

പഞ്ചാബ് സ്ക്വാഡ്: ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, മനന്‍ വോറ, മന്‍ദീപ് സിംഗ്, ഗുര്‍കീരത്ത് സിംഗ് മന്‍, അഭിഷേക് ഗുപ്ത, ഗിതാന്‍ഷ് ഖേര, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ, അഭിഷേക് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, മന്‍പ്രീത് ഗ്രേവാല്‍, ബരീന്ദര്‍ സിംഗ് സ്രാന്‍, മയാംഗ് മാര്‍കണ്ടേ, ശരദ് ലുംബ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version