ഫോം വീണ്ടെടുക്കുവാന്‍ ഇന്ത്യന്‍ ഉപ നായകന്റെ ശ്രമം, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും

ലോകകപ്പ് 2019നുള്ള ഏകദിന ടീമില്‍ എത്തുവാനുള്ള അവസാന ശ്രമവുമായി അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടില്‍ സാധാരണ ബാറ്റിംഗ് ഫോം മാത്രം കാഴ്ചവെച്ച അജിങ്ക്യ രഹാനെ തന്റെ ഫോം വീണ്ടെടുക്കുവാനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. ലോകകപ്പിനു എട്ട് മാസത്തോളം സമയമുള്ളപ്പോളാണ് മുംബൈയ്ക്ക് വേണ്ടി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തന്റെ സ്ഥാനം ടീമില്‍ ഉറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ രഹാനെ ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 19നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ 10 ഇന്നിംഗ്സില്‍ നിന്ന് താരത്തിനു 257 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയ താരം ഇന്ത്യ വിജയിച്ച ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിര്‍ണ്ണായകമായ 81 റണ്‍സ് നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഏഷ്യ കപ്പ് ടീമില്‍ ഇടം നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.

വിജയ് ഹസാരെയ്ക്കായി കേരളം സച്ചിന്‍ ബേബിയ്ക്ക് കീഴില്‍ തയ്യാര്‍

വിജയ് ഹസാരെ ട്രോഫിയ്ക്കായുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ 15 അംഗ സംഘത്തെ സച്ചിന്‍ ബേബി തന്നെ നയിക്കും. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇന്നലെയാണ് ടീം പ്രഖ്യാപിച്ചത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുടെ ചുമതല കൂടി വഹിക്കുമെന്നും അസോസ്സിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 19 2018നു വിജയ് ഹസാരെ ട്രോഫി ആരംഭിയ്ക്കും.

കേരളം: സച്ചിന്‍ ബേബി, ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രാഹുല്‍ പി, വിഷ്ണു വിനോദ്, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, വിനൂപ് എസ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, നിധീഷ് എംഡി, മിഥുന്‍ എസ്, അഭിഷേക് മോഹന്‍, ഫനൂസ് എഫ്, അക്ഷയ്

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് സൗരാഷ്ട്ര, രക്ഷകനായത് ജഡ്ഡു

ജാര്‍ഖണ്ഡിന്റെ കൂറ്റന്‍ സ്കോര്‍ 10 പന്തുകള്‍ ബാക്കി നില്‍ക്കെ ചേസ് ചെയ്ത് സൗരാഷ്ട്ര. ഇന്ന് വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ സൗരാഷ്ട്രയ്ക്ക് 4 വിക്കറ്റ് വിജയമാണ് രവീന്ദ്ര ജഡേജ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 329 റണ്‍സ് നേടിയപ്പോള്‍ 48.2 ഓവറുകളില്‍ സൗരാഷ്ട്ര 333 റണ്‍സ് നേടി വിജയമുറപ്പിച്ചു.

ജാര്‍ഖണ്ഡിനു വേണ്ടി ഇഷാന്‍ കിഷന്‍(93), വിരാട് സിംഗ്(44), സുമിത് കുമാര്‍(64) എന്നിവരാണ് തിളങ്ങിയത്. സൗരാഷ്ട്രയുടെ ജയ്ദേവ് ഉനഡ്കട്, ഷൗര്യ സനന്ദിയ, ചിരാഗ് ഗാനി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യം ചേതേശ്വര്‍ പുജാരയോടൊപ്പവും(44) പിന്നീട് ചിരാഗ് ഗാനി(59), ആര്‍പിത് വാസവദ(36) എന്നിവരോടൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ട് നേടി രവീന്ദ്ര ജഡേജയാണ് കൂറ്റന്‍ സ്കോര്‍ മറികടക്കാന്‍ സൗരാഷ്ട്രയെ സഹായിച്ചത്. 4 സിക്സും 7 ബൗണ്ടറിയും സഹിതം 113 റണ്‍സാണ് രവീന്ദ്ര ജഡേജ പുറത്താകാതെ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കേരളത്തെ ഞെട്ടിച്ച് ഹിമാച്ചല്‍, ജയം ഒരു വിക്കറ്റിനു

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിന്‍ ബേബി(95), വിഷ്ണു വിനോദ്(66) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 271 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാച്ചല്‍ ഒരു വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. ഹിിമാച്ചലിന്റെ ടോപ് ഓര്‍ഡറിനെ അക്ഷയ് കെസി വീഴ്ത്തിയപ്പോള്‍ വാലറ്റത്തെ ചുരുട്ടിക്കെട്ടിയത് കെഎം ആസിഫ് ആയിരുന്നു.  എന്നാല്‍ പത്താം വിക്കറ്റ് സ്വന്തമാക്കുവാന്‍  കേരളത്തിനാകാതെ പോയപ്പോള്‍ ജയം ഹിമാച്ചല്‍ സ്വന്തമാക്കി. 83 റണ്‍സുമായി പുറത്താകാതെ നിന്ന അങ്കിത് കൗശിക് ആണ് മത്സരം കേരളത്തില്‍ നിന്ന് തട്ടിത്തെറിപ്പിച്ചത്.

അക്ഷയ് കെസി തന്റെ 10 ഓവറില്‍ 32 റണ്‍സിനു നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആസിഫ് 3 വിക്കറ്റാണ് നേടിയത്. സന്ദീപ് വാര്യറിനു 2 വിക്കറ്റ് ലഭിച്ചു.

ഹിമാച്ചലിനു വേണ്ടി 62 റണ്‍സ് നേടി നിഖില്‍ ഗംഗ്ത, അമിത് കുമാര്‍ (32) ആണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു താരങ്ങള്‍. 219/9 എന്ന നിലയില്‍ നിന്നാണ് അവസാന വിക്കറ്റില്‍ 64 റണ്‍സ് നേടി കൗശിക്-വിനയ് ഗലേറ്റിയ കൂട്ടുകെട്ട് ഹിമാച്ചലിനെ രക്ഷിച്ചത്. ഇതില്‍ ഒരു റണ്‍സാണ് വിനയുടെ സംഭാവന. അവസാന ഓവറില്‍ 20 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ഹിമാച്ചലിനെ കൗശിക വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 77 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 2 സിക്സും സഹിതമാണ് കൗശിക് തന്റെ കളി ജയിപ്പിച്ച ഇന്നിംഗ്സ് പുറത്തെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സച്ചിന്‍ ബേബി 95, വിഷ്ണു വിനോദിനു അര്‍ദ്ധ ശതകം

ഹിമാച്ചല്‍ പ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ 271 എന്ന സ്കോറിലേക്ക് നയിച്ചത്. വിഷ്ണു വിനോദ് റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ സച്ചിന്‍ ബേബി തന്റെ പതിവു ശൈലിയിലാണ് ബാറ്റ് വീശിയത്. 66 റണ്‍സാണ് 112 പന്തില്‍ നിന്ന് വിഷ്ണു വിനോദ് നേടിയത്.

81 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 95 റണ്‍സ് നേടി. 8 ബൗണ്ടറിയും 3 സിക്സും അടങ്ങിയതായിരുന്നു സച്ചിന്‍ ബേബിയുടെ സ്കോര്‍. രോഹന്‍ പ്രേം 36 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ 10 റണ്‍സിനു പുറത്തായി. അരുണ്‍ കാര്‍ത്തിക് ആണ് മറ്റൊരു പ്രധാന സ്കോറര്‍. 22 റണ്‍സാണ് അരുണിന്റെ സംഭാവന. മുഹമ്മദ് അസ്ഹറുദ്ദീന്‍ 11 പന്തില്‍ നിന്ന് 23 റണ്‍സ് നേടി പുറത്തായി.

ഹിമാച്ചലിനു വേണ്ടി പങ്കജ് ജൈസ്വാല്‍ മൂന്ന് വിക്കറ്റും വിനയ ഗലേറ്റിയ, ആയുഷ് ജാംവാല്‍, അങ്കിത് കൗശിക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടോസ് ഹിമാച്ചലിനു, കേരളത്തിനെ ബാറ്റിംഗിനയയ്ച്ചു

വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെതിരെ കേരളം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹിമാച്ചല്‍ പ്രദേശ് കേരളത്തെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

ഹിമാച്ചല്‍ പ്രദേശ്: അങ്കുഷ് ബൈന്‍സ്, മയാംഗ് ദാഗര്‍, പങ്കജ് ജൈസ്വാല്‍, പ്രശാന്ത് ചോപ്ര, ആയുഷ് ജാംവാല്‍, ഋഷി ധവന്‍, അമിത് കുമാര്‍, അങ്കിത് കൗശിക്, നിഖില്‍ ഗംഗത, സുമീത് വര്‍മ്മ, വിനയ് ഗാലേടിയ

കേരളം: ജലജ് സക്സേന, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, അരുണ്‍ കാര്‍ത്തിക്, കെസി അക്ഷയ്, സന്ദീപ് വാര്യര്‍, അഭിഷേക് മോഹന്‍, കെഎം ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സമനില പിടിച്ചെടുത്ത ആവേശത്തില്‍ കേരളം നാളെ ഹിമാച്ചലിനെ നേരിടും

ഇഴങ്ങ് നീങ്ങിയ ബാറ്റിംഗ് പ്രകടനം. ശതകവുമായി ജലജ് സക്സേന. മികച്ച രീതിയില്‍ ബൗളിംഗ് പുറത്തെടുത്തുവെങ്കിലും മനോജ് തിവാരി മത്സരം തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍. ഒടുവില്‍ ഏവരെയും ഞെട്ടിച്ച് മത്സരം സമനിലയിലാക്കി കേരളം. കൈവിട്ടുവെന്ന് കരുതിയ മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് സ്വന്തമാക്കിയ ആവേശത്തിലാവും കേരളം നാളെ വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനെ നേരിടുക.

ഹിമാച്ചല്‍ പ്രദേശ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ത്രിപുരയ്ക്കെതിരെ ജയം സ്വന്തമാക്കിയിരുന്നു. കേരളത്തിന്റെ ആദ്യ മത്സരം നടന്ന നാദൗനിലെ അടല്‍ ബിഹാരി വാജ്പേ സ്റ്റേഡിയത്തിലാണ് ഈ മത്സരവും നടക്കുക. ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് ഹിമാച്ചല്‍. 4 പോയിന്റുള്ള ഹിമാച്ചലിനു തൊട്ടു പിന്നിലായി രണ്ട് പോയിന്റോട് കേരളം നാലാം സ്ഥാനത്താണ്.

8 പോയിന്റ് വീതമുള്ള മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് പോയിന്റ് പട്ടികയില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമത് നില്‍ക്കുന്നത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറുക എന്ന ലക്ഷ്യത്തോടെയാവും ഇരു ടീമുകളും നാളത്തെ മത്സരത്തിനിറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശക്തരായ സൗരാഷ്ട്രയെ മറികടന്ന് ജമ്മു കാശ്മീര്‍

വിജയ് ഹസാരെ ട്രോഫിയില്‍ ശക്തരായ സൗരാഷ്ട്രയെ മറികടന്ന് വിജയം സ്വന്തമാക്കി ജമ്മു കാശ്മീര്‍. റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, ജയ്ദേവ് ഉനഡ്കട് തുടങ്ങിയ മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ജമ്മുവിനെതിരെ ജയം നേടാനാകാതെ സൗരാഷ്ട്ര മടങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട് 267/6 എന്ന സ്കോര്‍ നേടുകയായിരുന്നു. ഒരോവര്‍ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി ജമ്മു 6 വിക്കറ്റ് ജയം സ്വന്തമാക്കി.

85* റണ്‍സ് നേടിയ അര്‍പിത് വാസവഡയാണ് ടീമിന്റെ ടോപ് സ്കോറര്‍ പുജാര(27), ഉത്തപ്പ(20), ജഡേജ(13) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ ആറാം വിക്കറ്റില്‍ ആര്‍പിതിനൊപ്പമെത്തിയ പ്രേരക് മങ്കഡ്(67) ആണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്. കൂട്ടുകെട്ട് 134 റണ്‍സാണ് നേടിയത്.

തിരിച്ച് ജമ്മു നായകന്‍ പര്‍വേസ് റസൂല്‍(67*) ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അഹമ്മദ് ബാന്‍ഡി(65), ശുഭം പുന്ദിര്‍(55) എന്നിവരോടൊപ്പം 30 റണ്‍സ് വീതം നേടി ബന്‍ദീപ് സിംഗും ജതിന്‍ വാദ്വനും തിളങ്ങി. 6 പന്ത് ശേഷിക്കെയാണ് ജമ്മു കാശ്മീര്‍ വിജയം സ്വന്തമാക്കിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി കമലേഷ് മക്വാന മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ് വേണ്ടിയിരുന്ന ബംഗാളിനു പക്ഷേ വിജയം ഉറപ്പിക്കാനായില്ല. 73 റണ്‍സ് നേടി മനോജ് തിവാരി പുറത്താകാതെ നിന്നു.

മനോജ് തിവാരിയ്ക്ക് പുറമേ ഋത്തിക് ചാറ്റര്‍ജ്ജി(35), ശ്രീവത്സ് ഗോസ്വാമി(26), സുമന്‍ ഗുപ്ത(23), അനുസ്തുപ മജൂംദാര്‍(24) എന്നിവരാണ് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായ സംഭാവന നടത്തിയത്. 170/5 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ മനോജ് തിവാരി-സുമന്‍ ഗുപ്ത കൂട്ടുകെട്ട് നേടിയ 47 റണ്‍സ് ബംഗാളിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് കേരളം വീണ്ടും മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

കേരളത്തിനായി അക്ഷയ് കെസി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഭിഷേക് മോഹന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ജലജ് സക്സേനയുടെ ശതകത്തിന്റെ ബലത്തില്‍ കേരളം 235/6 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിലെ പ്രകടനമാണ് ഈ സ്കോര്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. തുടക്കത്തില്‍ കേരള ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന ഓവറുകളില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി കേരളം, ജലജ് സക്സേന 100*

ജലജ് സക്സേനയുടെ ശതകവും അവസാന ഓവറുകളിലെ ഭേദപ്പെട്ട ബാറ്റിംഗും കേരളത്തിനെ താരതമ്യേന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചു. അവസാന 21 ഓവറുകളില്‍ 127 റണ്‍സാണ് കേരളം നേടിയത്. ജലജ് സക്സേന 100 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജു സാംസണ്‍(34), മുഹമ്മദ് അസ്ഹറു്ദീന്‍(28) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ 29 ഓവറില്‍ നിന്ന് 108/2 എന്ന നിലയില്‍ കേരളം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് കേരളം ബംഗാളിനെതിരെ നേടിയത്. ബംഗാള്‍ നിരയില്‍ മനോജ് തിവാരി, സയന്‍ ഘോഷ് എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകം തികച്ച് ജലജ് സക്സേന, കേരളത്തിന്റെ ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരെ വേഗതയില്ലാതെ കേരള ബാറ്റിംഗ്. 33 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 124/2 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. 61 റണ്‍സുമായി ജലജ് സക്സേനയും 16 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിഷ്ണു വിനോദ്(25), രോഹന്‍ പ്രേം(12) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

ബംഗാളിനു വേണ്ടി കനിഷ്ക് സേത്ത്, ആമീര്‍ ഗാനി എന്നിവര്‍ ഓരോ വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version