ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും പുറത്താക്കി അജാസ് പട്ടേല്‍ പിടിമുറുക്കിയപ്പോള്‍ ലങ്ക ഒരു ഘട്ടത്തില്‍ 161/7 എന്ന നിലയിലായിരുന്നു. ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് വേഗം കുതിയ്ക്കുമെന്ന തോന്നിയ നിമിഷത്തിലാണ് എട്ടാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയുംസുരംഗ ലക്മലും ചെറുത്ത് നില്പുയര്‍ത്തിയത്.

66 റണ്‍സാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയത്. 39 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 28 റണ്‍സ് നേടി  സുരംഗ ലക്മലും ക്രീസില്‍ നില്‍ക്കുന്നു. കുശല്‍ മെന്‍ഡിസ് 53 റണ്‍സ് നേടിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 50 റണ്‍സ് നേടി പുറത്തായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 227 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

Previous articleസണ്ടർലാണ്ടിന്റെ സ്വന്തം ലീ കാട്ടെർമോൾ ഇനി ഡച്ച് ക്ലബിൽ
Next articleരണ്ട് വിക്കറ്റ് നഷ്ടത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ ഇംഗ്ലണ്ട്