സണ്ടർലാണ്ടിന്റെ സ്വന്തം ലീ കാട്ടെർമോൾ ഇനി ഡച്ച് ക്ലബിൽ

സണ്ടർലാന്റ് ഇതിഹാസം തന്നെ ആയ ലീ കാട്ടെർമോൽ ക്ലബ് വിട്ടു. ഇനി ഡച്ച് ക്ലബായ വി വി വി വെൻലോയിൽ ആയിരിക്കും കാട്ടെർമോൽ കളിക്കുക. ഡച്ച് ടീമിനൊപ്പം താരം ട്രയൽസിൽ ചേർന്നിരിക്കുകയാണ്. ഉടൻ തന്നെ കാട്ടെർമോൾ അവിടെ കരാർ ഒപ്പുവെക്കും. അവസാന പത്തുവർഷമായി താരം സണ്ടർലാണ്ട് മധ്യനിരയിൽ ഉണ്ട്. ടീമിന്റെ ക്യാപ്റ്റനുമായിരുന്നു താരം.

മോശം ടാക്കിളുകൾക്ക് പേരുകേട്ട കാട്ടെർമോൾ സണ്ടർലാന്റ് ജേഴ്സിയിൽ നൂറിൽ അധികം മഞ്ഞ കാർഡുകൾ വാങ്ങി കൂട്ടിയിരുന്നു. 31കാരനായ താരം മുമ്പ് ഇംഗ്ലീഷ് ക്ലബുകളായ മിഡിൽസ്ബ്രോ, വിഗാൻ അത്ലെറ്റിക്ക് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Previous articleഇന്ത്യന്‍ ടി20കള്‍ക്ക് സ്റ്റെയിന്‍ തയ്യാറല്ല, കാരണം വ്യക്തമാക്കി ബോര്‍ഡ്
Next articleഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്