കളിക്ക് പുറത്തുള്ള കളികളാണ് ഇന്ത്യയ്ക്കെതിരെ തോല്‍വിയ്ക്ക് കാരണം – ടിം പെയിന്‍

ഓസ്ട്രേലിയയില്‍ ഇന്ത്യ കളിച്ച മൈന്‍ഡ് ഗെയിമുകളാണ് തന്റെ ടീമിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് ടിം പെയിന്‍. ഇന്ത്യ കളിക്കളത്തിന് പുറത്ത് നടത്തിയ പ്രസ്താവനകളും മറ്റുമാണ് ഓസ്ട്രേലിയയുടെ തോല്‍വിയ്ക്ക് കാരണമെന്നാണ് ടിം പെയിന്‍ പറഞ്ഞത്. ഇന്ത്യയ്ക്ക് കളിയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വേറെ കാര്യങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ വിദഗ്ധരാണെന്നും ടിം പെയിന്‍ പറഞ്ഞു.

ഗാബയിലേക്ക് പോകുന്നില്ലെന്ന് തീരുമാനിച്ച് ഇന്ത്യ നടത്തിയ പ്രസ്താവനയെല്ലാം ഇതിന്റെ സൂചനയാണെന്നും ഇത്തച്ചത്.രം ശ്രദ്ധ തിരിക്കലില്‍ ഇന്ത്യയ്ക്ക് പ്രത്യേക കഴിവുണ്ടെന്നുമാണ് ടിം പെയിന്‍ ആരോപിച്ചത്.