മുസ്തഫിസുര്‍ ബംഗ്ലാദേശിന്റെ പ്രധാന ബൗളര്‍, ന്യൂ ബോള്‍ താരത്തിന് നല്‍കും

ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് മുസ്തഫിസുര്‍ എന്നും താരം ന്യു ബോളില്‍ പന്തെറിയുമെന്നും പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരത്തിന്റെ ഐപിഎലിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും ഐപിഎലില്‍ താരം ന്യൂ ബോളില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തില്ലെങ്കിലും ബംഗ്ലാദേശിന് കളിക്കുമ്പോള്‍ താരം അത് ചെയ്യുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ഐപിഎലില്‍ താരം മികച്ച രീതിയിലാണോ പന്തെറിഞ്ഞതെന്ന് താന്‍ കണ്ടില്ലെങ്കിലും അങ്ങനെയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും ആ ആത്മവിശ്വാസം താരത്തിന് ബംഗ്ലാദേശിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുവാന്‍ സഹായിക്കുമെന്നും ഗിബ്സണ്‍ പറഞ്ഞു.

Previous articleകളിക്ക് പുറത്തുള്ള കളികളാണ് ഇന്ത്യയ്ക്കെതിരെ തോല്‍വിയ്ക്ക് കാരണം – ടിം പെയിന്‍
Next articleക്രിസ്റ്റ്യാനോ റൊണാൾഡോയോട് സ്പോർടിങിനായി കളിക്കാൻ ആവശ്യപ്പെടും എന്ന് അമ്മ