CricketFeatured

ഫിലിപ്സിന് രണ്ടാം മത്സരത്തിലും ഫിഫ്റ്റി, നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 180 റൺസ് നേടി ന്യൂസിലാണ്ട്

Glennphilips

ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യിൽ 180/5 എന്ന സ്കോര്‍ നേടി ന്യൂസിലാണ്ട്. ഇന്ന് ഗ്ലെന്‍ ഫിലിപ്സും ബെവൺ ജേക്കബ്സും നേടി അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് എത്തിച്ചത്. നാലാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 116 റൺസാണ് നേടിയത്.

ആദ്യ മത്സരത്തിൽ തിളങ്ങിയ ഗ്ലെന്‍ ഫിലിപ്സും ബെവൺ ജേക്കബ്സും ആണ് ന്യൂസിലാണ്ട് സ്കോറിന് മാന്യത പകര്‍ന്നത്. എന്നാൽ തുടക്കത്തിൽ ടി20യുടെ സ്കോറിംഗ് വേഗതയിൽ ഇരുവര്‍ക്കും റൺസ് കണ്ടെത്താനാകാതെ പോയത് ന്യൂസിലാണ്ടിന്റെ വലിയ സ്കോറെന്ന മോഹത്തിന് തിരിച്ചടിയായി.

Glennphillipsbevonjacob

41/3 എന്ന നിലയിൽ നിന്ന് 157 റൺസിലേക്ക് ഇരുവരും ചേര്‍ന്ന് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചു. ഫിലിപ്സ് 43 പന്തിൽ 70 റൺസ് നേടി പുറത്തായപ്പോള്‍ ബെവൺ ജേക്കബ്സ് 46 പന്തിൽ 58 റൺസ് നേടി പുറത്തായി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് 2 വിക്കറ്റ് നേടി.