പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ

Shaheenafridipakistan

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നു. പാക്കിസ്ഥാനെ മികച്ച തുടക്കത്തിന് ശേഷം 286 റൺസിന് ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശിന് 44 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചിരുന്നു.

146 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അടുത്തടുത്ത പന്തുകളിൽ അബ്ദുള്ള ഷഫീക്കിനെയും(52) അസ്ഹര്‍ അലിയെയും തൈജുള്‍ ഇസ്ലാം പുറത്താക്കിയതിന് സേഷം പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 133 റൺസുമായി ആബിദ് അലി ടോപ് സ്കോറര്‍ ആയപ്പോള്‍ ഫഹീം അഷ്റഫ് 38 റൺസ് നേടി. തൈജുൽ ഇസ്ലാം ഏഴ് വിക്കറ്റ് നേടിയാണ് പാക്കിസ്ഥാന്റെ പതനം സാധ്യമാക്കിയത്.

Taijulislam

എന്നാൽ ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 39/4 എന്ന നിലയിലാണ്.

ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ 83 റൺസിന്റെ ലീഡാണ് ബംഗ്ലാദേശിന്റെ കൈവശം ഇപ്പോളുള്ളത്.

Previous articleദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് ആദ്യ മത്സരത്തിൽ പരാജയം
Next articleഇന്ത്യയുടെ ഡബിള്‍സ് ജോഡികള്‍ മെഡലിലല്ലാതെ മടങ്ങും