ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കേരളത്തിന് ആദ്യ മത്സരത്തിൽ പരാജയം

Img 20211128 173148

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരളത്തിന് പരാജയം. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് മിസോറാമിനെ നേരിട്ട കേരളം 3-2 എന്ന സ്കോറിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ 2-1മുന്നിട്ടു നിന്ന ശേഷമാണ് കേരളം പരാജയപ്പെട്ടത്. 44ആം മിനുട്ടിൽ അതുല്യയും 45ആം മിനുട്ടിൽ ഫെമിനയും ആയിരിന്നു കേരളത്തിനായി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ഗ്രേസിലൂടെ മിസോറാം ആദ്യം ലീഡ് എടുത്തിരുന്നു. പിന്നീടായുരുന്നു കേരളത്തിന്റെ ഗോളുകൾ. രണ്ടാം പകുതിയിൽ 79ആം മിനുട്ടിൽ എലിസബത്ത് മിസോറാമിന് സമനില നൽകി. 93ആം മിനുട്ടിൽ ലാൽനുൻസിയമി മിസോറാമിനായി വിജയ ഗോളും നേടി. ഇനി നവംബർ 30ന് കേരളം ഉത്തരാഖണ്ഡിനെ നേരിടും.

Previous articleഗോളില്ലാ ആദ്യ പകുതി, അവസരങ്ങൾ സൃഷ്ടിക്കാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും
Next articleപാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ