ഇന്ത്യയുടെ ഡബിള്‍സ് ജോഡികള്‍ മെഡലിലല്ലാതെ മടങ്ങും

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ്, വനിത ഡബിള്‍സ് ജോഡികള്‍ക്ക് ക്വാര്‍ട്ടറിൽ മടക്കം. ഇതോടെ മെഡൽ പട്ടികയിൽ ഇടം നേടുവാനുള്ള സാധ്യത ഇരു താരങ്ങള്‍ക്കും ഇല്ലാതായി.

മണിക – സത്യന്‍ കൂട്ടുകെട്ട് ലോക റാങ്കിംഗിൽ ഇരുപതാം സ്ഥാനത്തുള്ള ജപ്പാന്‍ താരങ്ങളോട് 1-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഹാരിമോട്ടോ-ഹയാത്ത കൂട്ടുകെട്ടിനോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 5-11, 2-11, 11-7, 9-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് പുറത്തായി. ലക്സംബര്‍ഗ് താരങ്ങളോട് 1-11, 6-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ പുറത്തായത്.

Previous articleപാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ
Next articleഒരു ഗോൾ അങ്ങോട്ട് ദാനം, ഒരു ഗോൾ ഇങ്ങോട്ടും ദാനം!! സമനിലയിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു പോരാട്ടം