ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഡല്‍ഹി

കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ പ്രകടനം. 48 പന്തില്‍ 77 റണ്‍സ് നേടിയ ശിഖര്‍ ധവാനും 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ലളിത് യാദവും ആണ് കേരള ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

ഹിമ്മത് സിംഗ്(15 പന്തില്‍ 26), അനുജ് റാവത്ത്(10 പന്തില്‍ 27) എന്നിവരും ബാറ്റിംഗില്‍ ഡല്‍ഹിയ്ക്കായി മികവ് പുലര്‍ത്തി. ശ്രീശാന്തിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Previous article“ഭാവി എന്താണ് എന്ന് സീസൺ അവസാനം മാത്രം തീരുമാനം” – ഇബ്രഹിമോവിച്
Next articleഒഡീഷയ്ക്ക് പുതിയ ക്ലബ് പ്രസിഡന്റ്