“ഭാവി എന്താണ് എന്ന് സീസൺ അവസാനം മാത്രം തീരുമാനം” – ഇബ്രഹിമോവിച്

Milan Striker Zlatan Ibrahimovic Milan Striker Zlatan Ibrahimovic 10v78z4h2c2mx1xtmngrm9m1ak

ഈ സീസൺ കഴിഞ്ഞും എ സി മിലാനിൽ തുടരുമോ എന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ് സ്ട്രൈക്കർ സ്ലാട്ടാൻ ഇബ്രഹിമോവിച്. സീസൺ അവസാനം മാത്രമേ ഭാവിയെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് ഇബ്ര പറഞ്ഞു. ഇപ്പോൾ തന്റെ ആരോഗ്യം മികച്ചതാണ്. ഇത് ഇങ്ങനെ തുടരുന്ന കാലത്തോളം കാലം താൻ കളിക്കും. എവിടെ കളിക്കും എന്നത് സംബന്ധിച്ച് ഒരു ചർച്ചയുടെ ആവശ്യം ഇപ്പോൾ ഇല്ല എന്നും ഇബ്ര പറഞ്ഞു.

അവസാന ഒരു വർഷമായി എ സി മിലാനിൽ ആണ് ഇബ്രഹിമോവിച് കളിക്കുന്നത്. ഇബ്രയുടെ സാന്നിദ്ധ്യം എ സി മിലാനെ അവരുടെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടുവരുന്നുണ്ട്. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് മിലാൻ ഉള്ളത്. നീണ്ട കാലത്തിനു ശേഷം ഒരു സീരി എ കിരീടം ഇപ്പോൾ മിലാൻ സ്വപ്നം കാണുന്നുണ്ട്. ഒപ്പം ചാമ്പ്യൻസ് ലീഗിലേക്ക് തിരികെ വരുന്നതും മിലാന്റെ ലക്ഷ്യമാണ്‌.

Previous articleഅരങ്ങേറ്റത്തിൽ നടരാജന് രണ്ട് വിക്കറ്റുകൾ, നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിച്ചു
Next articleശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഡല്‍ഹി