ഒഡീഷയ്ക്ക് പുതിയ ക്ലബ് പ്രസിഡന്റ്

1 Gcfcd3nanubjncsqbndtxa

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി പുതിയ ക്ലബ് പ്രസിഡന്റിനെ നിയമിച്ചു. ബ്രിട്ടണിൽ നിന്ന് എത്തുന്ന രാജ് അത്വാൽ ആണ് ഒഡെഷയുടെ പ്രസിഡന്റായി സ്ഥാനം ഏറ്റത്. യൂറോപ്പിലെ വലിയ ക്ലബുകൾക്ക് ഒപ്പം പ്രവർത്തിച്ച ആളാണ് രാജ്. സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ്, ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ്, കൊവെൻട്രി സിറ്റി എന്നി ക്ലബുകൾക്ക് ഒപ്പം ഒക്കെ പ്രവർത്തിച്ചു പരിചയമുള്ള വ്യക്തിത്വമാണ് രാജ്.

ബ്രണ്ടൺ റോഡ്ജസും സീൻ ഡൈക്കും പോലുള്ള വലിയ പരിശീലകരും രാജിന് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫുട്ബോളിന് വലിയ ഭാവി ഉണ്ട് എന്നും അത് സമർത്ഥമായി ഉപയോഗിക്കലാണ് തന്റെ ലക്ഷ്യം എന്നും രാജ് ചുമതലയേറ്റു കൊണ്ടു പറഞ്ഞു. ഒഡീഷയെ സാമ്പത്തികമായി നല്ല ഒരു ബിസിനസായി മാറ്റുകയും തന്റെ ലക്ഷ്യം എന്നും രാജ് പറയുന്നു.

Previous articleശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഡല്‍ഹി
Next articleറൂട്ടിന് ശതകം, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്