അഞ്ച് വിക്കറ്റ് നേട്ടവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ഓസ്ട്രേലിയയ്ക്ക് 250 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ്

- Advertisement -

ഓസ്ട്രേലിയയുടെ 416 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. മിച്ചല്‍ സ്റ്റാര്‍ക്ക് 5 വിക്കറ്റ് നേടി ന്യൂസിലാണ്ടിന്റെ നടുവൊടിച്ചപ്പോള്‍ ടീം 166 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 9 വിക്കറ്റ് നഷ്ടമായ ടീമിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ ബാറ്റ് ചെയ്യാന്‍ എത്തിയില്ല. ഇതോടെ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചു. 80 റണ്‍സുമായി പൊരുതി നിന്ന റോസ് ടെയിലറുടെ ചെറുത്ത് നില്പ് നഥാന്‍ ലയണ്‍ ആണ് അവസാനിപ്പിച്ചത്. അധികം വൈകാതെ 23 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കി സ്റ്റാര്‍ക്ക് തന്റെ അഞ്ചാം വിക്കറ്റ് നേടുകയായിരുന്നു.

34 റണ്‍സ് നേടിയ കെയിന്‍ വില്യംസാണ് ന്യൂസിലാണ്ട് നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. ന്യൂസിലാണ്ടിനെ ഫോളോ ഓണിന് വിധേയമാക്കാതെ ഓസ്ട്രേലിയ വീണ്ടും ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement