“റൊണാൾഡോയ്ക്ക് ഒപ്പമെത്താൻ താൻ ഇനിയും ഏറെ പരിശ്രമിക്കണം” – റാഷ്ഫോർഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മാർക്കസ് റാഷ്ഫോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണെന്ന് അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞിരുന്നു. ഒലെയുടെ ഈ പ്രശംസയിൽ തനിക്ക് സന്തോഷം ഉണ്ട് എന്ന് റാഷ്ഫോർഡ് പറഞ്ഞു. എന്നാൽ റൊണാൾഡോയെ പോലൊരു താരമാകാൻ തനിക്ക് ഇനിയും ഒരുപാട് പരിശ്രമിക്കേണ്ടതുണ്ട് എന്ന് റാഷ്ഫോർഡ് പറഞ്ഞു.

അതുകൊണ്ട് തന്നെ താൻ സ്വയം ശ്രദ്ധ കൊടുത്ത് മുന്നേറുകയാണെന്നും റാഷ്ഫോർഡ് പറഞ്ഞു. താൻ എപ്പോഴും തന്നെക്കാൾ പ്രായമുള്ള കളിക്കാരെയാണ് പ്രചോദനത്തിനായി നോക്കാറ്. തന്റെ മുറിയിൽ ബെക്കാമിന്റെ സ്കോൾസിന്റെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. അവരുടെ ചിത്രങ്ങൾ നോക്കി അവരെപോലെയാകണം എന്ന ആഗ്രഹത്തോടെയായിരുന്നു താൻ ട്രെയിനിങിന് പോകാറ് എന്നും റാഷ്ഫോർഡ് പറഞ്ഞു.

Advertisement