മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരും എന്ന് പെപ് ഗ്വാർഡിയോള

Photo:Twitter/@ManCity
- Advertisement -

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും എന്ന അഭ്യൂഹങ്ങൾ ശരിയല്ല എന്ന് പെപ് ഗ്വാർഡിയോള. ഫലങ്ങൾ മോശമയാൽ പെപിന്റെ കരാർ ഒഴിവാക്കാൻ വ്യവസ്ഥയുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അങ്ങനെ ഒരു വ്യവസ്ഥ തന്റെ കരാറിൽ ഇല്ല പെപ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി വിടാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ല. അത് താൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും പെപ് പറഞ്ഞു.

ലിവർപൂൾ പരിശീലകൻ ക്ലോപ്പിന് പുതിയ കരാർ ലഭിച്ചതിൽ സന്തോഷം ഉണ്ട് എന്നും പെപ് പറഞ്ഞു. ക്ലോപ്പ് പ്രീമിയർ ലീഗിൽ തുടരുന്നത് ഇംഗ്ലീഷ് ഫുട്ബോളിന് തന്നെ നല്ലതാണെന്നും ഗ്വാർഡിയോള പറഞ്ഞു. ഇപ്പോൾ പ്രീമിയർ ലീഗിൽ ലിവർപൂളിനെക്കാൾ 14 പോയന്റ് പിറകിലാണ് ഗ്വാർഡിയയോളയുടെ സിറ്റി ഉള്ളത്‌.

Advertisement