തിരിച്ചടിച്ച് ലങ്ക, ആദ്യ ദിവസം വീണത് 14 വിക്കറ്റുകള്‍

- Advertisement -

222 റണ്‍സിനു പുറത്തായ ശേഷം ധാക്ക ടെസ്റ്റിന്റെ ഒന്നാം ദിവസം തിരിച്ചടിച്ച് ലങ്ക. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 56/4 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ്(24*), മെഹ്ദി ഹസന്‍(5*) എന്നിവരാണ് ക്രീസില്‍. ലങ്കയുടെ സ്കോറായ 222 റണ്‍സിനു 166 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ബംഗ്ലാദേശ്. തമീം ഇക്ബാല്‍, മുഷ്ഫികുര്‍ റഹീം എന്നിവരെ പുറത്താക്കി സുരംഗ ലക്മല്‍ ആണ് ലങ്കന്‍ ബൗളിംഗിനെ നയിച്ചത്. ദില്‍രുവന്‍ പെരേര ഇമ്രുല്‍ കൈസിനെ(19) മടക്കിയയ്ക്കുകയായിരുന്നു. തമീമിനെ പുറത്താക്കി ലക്മല്‍ തന്റെ 100ാം ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അബ്ദുര്‍ റസാഖും തൈജുല്‍ ഇസ്ലാമും നാല് വീതം വിക്കറ്റ് വീഴ്ത്തി 222 റണ്‍സിനു പുറത്താക്കുകയായിരുന്നു. ലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ് 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ രോഷെന്‍ സില്‍വ 56 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement