കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് ആഷ്ലി

- Advertisement -

കൊൽക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവം ആണെന്ന് ആഷ്ലി വെസ്റ്റ്വൂഡ്. കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുന്നതിന് മുന്നോടിയായാണ് പ്ലേ ഓഫ് പ്രതീക്ഷയെ കുറിച്ച് ആഷ്ലി പ്രതികരിച്ചത്. ടെഡി ഷെറിങ്ഹാമിനെ ക്ലബ് പുറത്താക്കിയതിന് ശേഷമാണ് ആഷ്ലി വെസ്റ്റ്വുഡ് കൊൽക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

13 മത്സരങ്ങൾ വെറും 12 പോയന്റ് മാത്രമാണ് ഇപ്പോൾ കൊൽക്കത്തയ്ക്ക് ഉള്ളത്. എന്നാൽ ഇനിയുള്ള 5 മത്സരങ്ങളും ജയിച്ചാൽ 27 പോയന്റാകുമെന്നും അത് പ്ലേ ഓഫിന് യോഗ്യത നേടിക്കൊടുക്കും എന്നുമാണ് ആഷ്ലി വെസ്വുഡിന്റെ പ്രതീക്ഷ. അവസാന നാലു മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുന്ന ടീമാണ് എടികെ കൊൽക്കത്ത. അതിൽ മൂന്നു പരാജയങ്ങൾ സ്വന്തം നാട്ടിൽ തന്നെയുമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement