അണ്ടർ 15 ഐലീഗ്; മിനേർവ പഞ്ചാബ് ചാമ്പ്യന്മാർ

Newsroom

അണ്ടർ 15 ഐ ലീഗ് (നൈക് പ്രീമിയർ കപ്പ്) തുടർച്ചയായ മൂന്നാം തവണയും മിനേർവ പഞ്ചാബ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഡി എസ് കെ ശിവജിയൻസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് മിനേർവ വീണ്ടു നൈക് പ്രീമിയർ കപ്പിൽ മുത്തമിട്ടത്.

മിനേർവ പഞ്ചാബിനായി തൊയ്ബ ഇരട്ട ഗോളുകൾ നേടി. തൊയ്ബ ഇന്നത്തെ ഗോളുകളോടെ തന്റെ ടൂർണമെന്റിലെ ഗോൾ നേട്ടം 9 ആക്കി. ബിജിയോയും സിയിലോയുമാണ് ബക്കി രണ്ടു ഗോളുകൾ നേടിയത്. സെമിയിൽ ഐസോൾ എഫ് സിയെ പരാജയപ്പെടുത്തി ആയിരുന്നു മിനേർവ ഫൈനലിലേക്ക് മുന്നേറിയത്.

12 മത്സരങ്ങളിൽ നിന്നായി 48 ഗോളുകൾ മിനേർവ പഞ്ചാബ് അണ്ടർ 15 ലീഗിൽ മൊത്തമായി നേടി. കളിച്ച 12 മത്സരങ്ങളിൽ മിനേർവയെ പിടിച്ചു കെട്ടിയത് ഗോകുലം എഫ് സി മാത്രമായിരുന്നു. ഗോകുലം മിനേർവ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial