കോലരോവ് ഫുട്ബോളിൽ നിന്ന് വിരമിച്ചു

36കാരനായ ഡിഫൻഡറായ കോലരോവ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്റർ മിലാൻ താരമായിരുന്ന അലക്സാണ്ടർ കോലരോവ് ഇന്റർ മിലാനിലെ കരാർ അവസാനിച്ചതോടെയാണ് കോലരോവ് വിരമിക്കാൻ തീരുമാനിച്ചത്. 36കാരനായ താരം അവസാന രണ്ട് വർഷമായി ഇന്റർ മിലാനിൽ കളിക്കുന്നുണ്ട്. അതിനു മുമ്പ് മൂന്ന് വർഷം റോമക്ക് ആയി കളിച്ചിട്ടുണ്ട്.

റോമക്ക് വേണ്ടി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു. സിറ്റിക്ക് വേണ്ടി 150 അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇറ്റലിയിൽ മുമ്പ് ലാസിയോക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. സെർബിയൻ ദേശീയ ടീമിനായി 90 മത്സരങ്ങളും കോലരോവിന്റെ റെക്കോർഡിലുണ്ട്.