വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലണ്ട് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ സ്ക്വാഡുകള്‍ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിന്‍ഡീസിനെതിരെയും അയര്‍ലണ്ടിനെതിരെയുമുള്ള പര്യടനത്തിനുള്ള ടീമുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ ആദ്യമായിട്ടാവും ഡീന്‍ എല്‍ഗാര്‍ നയിക്കുക. ക്വിന്റണ്‍ ഡി കോക്കില്‍ നിന്ന് മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍സി ഡീന്‍ എല്‍ഗാറിന് നല്‍കിയത്.

വെസ്റ്റിന്‍ഡീസില്‍ ജൂണ്‍ 10ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും പിന്നീട് അഞ്ച് ടി20യും ആണ് ദക്ഷിണാഫ്രിക്ക കളിക്കുക.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് സ്ക്വാഡ്: Dean Elgar (captain), Temba Bavuma (vice-captain), Quinton de Kock (wicket-keeper), Sarel Erwee, Beuran Hendricks, George Linde, Keshav Maharaj, Lungi Ngidi, Aiden Markram, Wiaan Mulder, Anrich Nortje, Keegan Peterson, Kagiso Rabada, Rassie van der Dussen, Kyle Verreynne, Tabraiz Shamsi, Lizaad Williams, Prenelan Subrayen, Marco Jansen.

ടി20 സ്ക്വാഡ്: Temba Bavuma (captain), Quinton de Kock, Bjorn Fortuin, Reeza Hendricks, Heinrich Klaasen, George Linde, Sisanda Magala, Janneman Malan, Aiden Markram, David Miller , Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen, Kyle Verreynne, Lizaad Williams.

ജൂലൈ 11ന് ആണ് ദക്ഷിണാഫ്രിക്കയുടെ അയര്‍ലണ്ട് പര്യടനം ആരംഭിയ്ക്കുക. ഈ പരമ്പരയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ഉണ്ടാകും.

അയര്‍ലണ്ട് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ സംഘം: Temba Bavuma, Quinton de Kock, Bjorn Fortuin, Reeza Hendricks, Heinrich Klaasen, George Linde, Sisanda Magala, Keshav Maharaj, Janneman Malan, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Rassie van der Dussen, Kyle Verreynne, Lizaad Williams.