ബ്രൂണോ ഫെർണാണ്ടസ് തന്നെ താരം!! തുടർച്ചയായ രണ്ടാം സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച താരത്തിനുള്ള പുരസ്കാരം

20210125 002430
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരിക്കൽ കൂടെ ബ്രൂണോ ഫെർണാണ്ടസ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള മാറ്റ് ബുസ്ബി പുരസ്കാരം ആണ് ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കിയത്. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച താരത്തെ തിരഞ്ഞെടുത്തത്. ലെഫ്റ്റ് ബാക്കായ ലൂക് ഷോയെയും സ്ട്രൈക്കറായ കവാനിയെയും മറികടന്നാണ് ബ്രൂണോ ഒന്നാമത് എത്തിയത്.

ഈ സീസണിൽ 28 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടാൻ ബ്രൂണോക്ക് ആയിരുന്നു. പ്രീമിയർ ലീഗിൽ മാത്രം താരം 18 ഗോളുകൾ നേടി. 11 അസിസ്റ്റും താരം പ്രീമിയർ ലീഗിൽ നേടി. സീസണിൽ ഉടനീളമായി 16 അസിസ്റ്റുകൾ താരത്തിനുണ്ട്. കഴിഞ്ഞ സീസണിൽ ജനുവരിയിൽ മാത്രം ടീമിൽ എത്തിയിട്ടും മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണോക്ക് ലഭിച്ചിരുന്നു. ഇത്തവണ 63% വോട്ട് നേടിയാണ് ബ്രൂണോ ഒന്നാമത്‌ എത്തിയത്.

Advertisement